രാജ്യത്തെ പുതിയ നിയമങ്ങളില്‍ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ നിയമനിര്‍മാണങ്ങളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പുതിയ നിയമങ്ങളില്‍ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

‘നിയമം നിര്‍മിക്കുന്നത് എന്തിന് വേണ്ടിയാണ്, എണ്ണത്തിലും വ്യക്തതയില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടം’, എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു

‘നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാല്‍, അവരില്‍ പലരും അഭിഭാഷകരായിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങള്‍ അഭിഭാഷക സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു,” ജസ്റ്റിസ് രമണ പറഞ്ഞു.

 

Top