മീശ നോവല്‍ നിരോധിക്കണമെന്നാണോ ഹര്‍ജിക്കാരന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി : എഴുത്തുകാരന്‍ എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. രാധാകൃഷ്ണന്‍ വണെരിക്കലാണ് നോവല്‍ വിലക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

പുസ്തകം നിരോധിക്കണമെന്നാണോ ഹര്‍ജിക്കാരന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 32 പ്രകാരം പുസ്തകത്തിനെതിരെയുള്ള ഹര്‍ജിയാണെന്ന് രാധാകൃഷ്ണന് വേണ്ടി ഹാജരായ അഭിഭാഷക ഉഷാ നന്ദിനി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തുടര്‍ന്ന് ഹര്‍ജി വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റുകയായിരുന്നു.

Top