ആധാറില്‍ ചോദ്യങ്ങളുമായി കോടതി ; ആദ്യദിനം വാദം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ ആദ്യദിനം സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. ആധാര്‍ തിരിച്ചറിയലിന് വേണ്ടി മാത്രമാണോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാര്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും സുരക്ഷിതമാണോ എന്നും, മണിബില്‍ ആയി ആധാര്‍ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനാകുമോ എന്നും കോടതി ചോദിച്ചു.

നാളെയും വാദം തുടരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്‌. ഒപ്പം എ.എം. ഖാന്‍വില്‍ക്കര്‍, ആദര്‍ശ്കുമാര്‍ സിക്രി, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ തുടങ്ങിയ ജഡ്ജിമാരും ഉണ്ടായിരുന്നത്.

മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാര്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരത്തില്‍ നിരവധി പേരാണ് സുപ്രീം കോതിയെ സമീപിച്ചിരുന്നത്.

Top