പുതിയ ചീഫ് ജസ്റ്റീസുമാരെ അഞ്ച് ഹൈക്കോടതികളിലേക്ക് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റീസുമാരെ അഞ്ച് ഹൈക്കോടതികളിലേക്ക് ശുപാര്‍ശ ചെയ്തു സുപ്രീംകോടതി കൊളീജിയം.

ഉത്തരാഖണ്ഡ്, സിക്കിം, ഗുവഹാത്തി, കോല്‍ക്കത്ത, ബോംബെ തുടങ്ങിയ ഹൈക്കോടതികളിലേക്കാണ് ചീഫ് ജസ്റ്റീസുമാരെ ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസ് മദന്‍ ബി. ലോകൂര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്.

ബോംബെ ഹൈക്കോടതിയില്‍ നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസായ എന്‍.എച്ച്. പാട്ടീലിനെ ചീഫ് ജസ്റ്റീസായി ഉയര്‍ത്തുവാനാണ് കൊളീജിയത്തിന്റെ ശുപാര്‍ശ. 2017 ഡിസംബര്‍ മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിന്റെ കരസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിലവില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസായ ഡി.കെ. ഗുപ്തയെ കോല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഉയര്‍ത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Top