ലൈംഗീകാതിക്രമ പരാതി: അന്വേഷണ സമിതിക്ക് മുന്നില്‍ ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ന്യൂ​ഡ​ല്‍​ഹി: ത​നി​ക്കെ​തി​രാ​യ പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി മൊ​ഴി ന​ല്‍​കി. പരാതി അന്വേഷിക്കുന്ന ജസ്റ്റീസ് ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര സമിതിക്കു മുമ്പാകെയാണ് ചീഫ് ജസ്റ്റീസ് ഹാജരായത്. മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും രഞ്ജൻ ഗൊഗോയി മൊഴിയെടുപ്പില്‍ നിഷേധിച്ചു.

ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ത​ന്‍റെ അ​ഭി​ഭാ​ഷ​ക​യെ തെ​ളി​വെ​ടു​പ്പി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത​തും താ​ന്‍ നി​ര്‍​ദേ​ശി​ച്ച ഫോ​ണു​ക​ളി​ല്‍​നി​ന്നു തെ​ളി​വെ​ടു​ക്കാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി നി​സ​ഹ​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്.

സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മൊഴി നൽകാൻ ചീഫ് ജസ്റ്റിസ് സന്നദ്ധനാകുകയായിരുന്നു. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പീഡന പരാതിയിൽ അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Top