ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു

ലയാള സിനിമയിലെ മുന്‍നിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാര്‍ ( ജയ്ന്‍ കൃഷ്ണ-38) അന്തരിച്ചു. ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.

ബി ഉണ്ണികൃഷ്ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനം പ്രവര്‍ത്തിച്ച സിനിമ.

നിയമ ബിരുദധാരിയായ ജയകുമാര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമാണ് . സിനിമാ താരങ്ങളായ ബിജു മേനോന്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ ജയകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

Top