സംസ്ഥാനത്ത് കോഴി വില കുതിച്ച് കയറുന്നു; ഒരു കിലോയ്ക്ക് 138 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കകം കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയാണ് കൂടിയത്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നും മേഖലയില്‍ വിപണി ഇടപെടല്‍ വേണമെന്നും വ്യാപാരികള്‍ പറഞ്ഞു.

Top