സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ഒരാഴ്ച മുന്‍പ് ഇത് 140 രൂപയായിരുന്നു. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ധിക്കുന്നത്.

ലെഗോണ്‍ കോഴിക്ക് കിലോയ്ക്ക് 80 രൂപയെ മാത്രമെ ഉള്ളൂവെങ്കിലും ആവശ്യക്കാര്‍ ഇല്ല. കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍.

 

Top