ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം; ഡിമാന്റ് കൂടുതല്‍ 19 രൂപയുടെ ബിരിയാണിക്ക്: സ്വിഗ്ഗി

ഡല്‍ഹി: നമ്മുടെ ഇഷ്ടഭക്ഷണം വീട്ടുമുറ്റത്ത് എത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ ആപ്പുകള്‍ നിലവിലുണ്ട്. അതിലൊന്നാണ് സ്വിഗ്ഗി. ഇന്ത്യയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പദാര്‍ത്ഥത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍ സ്വിഗ്ഗി.

സ്വിഗ്ഗിയിലൂടെ ഏറ്റവും അധികം തവണ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത് ചിക്കന്‍ ബിരിയാണെന്നാണ് കമ്പനിയുടെ വാദം. വര്‍ഷാവസാനത്തോടെ പുറത്ത് വിട്ട കണക്കുകളിലാണ് ചിക്കന്‍ ബിരിയാണിയുടെ ഡിമാന്റ് സ്വിഗ്ഗി ചൂണ്ടികാണിച്ചിരിക്കുന്നത്.

ഒരു മിനിറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 95 ബിരിയാണി വരെയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ബിരിയാണി ഒന്നാം സ്ഥാനത്ത് എത്തുന്നതെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും വിലയേറിയ ബിരിയാണി പൂനെയിലാണ് വില്‍പന നടത്തിയിരിക്കുന്നത്.

ഏറ്റവും വില കുറവുള്ള ബിരിയാണി ചാല്‍ ധാനോ തവാ ബിരിയാണി ആണ്, വെറും 19 രൂപയാണ് ഇതിന്റെ വില. 2019ല്‍ ഇതുവരെ 1769399 ഗുലാം ജാമൂനാണ് രാജ്യത്ത് സ്വിഗ്ഗിയിലൂടെ വില്‍പന നടന്നിരിക്കുന്നത്. 1194732 ഫലൂദയും രാജ്യത്ത് വില്‍പന നടത്തിയിട്ടുണ്ട്. മസാല ദോശയാണ് സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനം പനീര്‍ ബട്ടര്‍ മസാല, നാലാമതുള്ളത് ചിക്കന്‍ ഫ്രൈഡ് റൈസാണ്.

Top