Chicago University welcomes Raghuram Rajan back to academics

വാഷിംഗ്ടണ്‍ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ സ്വാഗതം ചെയ്ത് ഷിക്കാഗോ യൂണിവേഴ്‌സിറ്റി. ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാനം വഹിച്ച രഘുറാം രാജന്റെ വരവ് തങ്ങള്‍ക്ക് നേട്ടമാണെണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.

‘പ്രൊഫ. രാജനെ ആത്മാര്‍ത്ഥമായി ഷിക്കാഗോയിലെ അധ്യപനവിഭാഗത്തിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നുവെന്ന് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിഭാഗം തലവന്‍ സുനില്‍ കുമാര്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുതുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിച്ചതിനുശേഷം ഗവേഷണത്തിനും പഠനത്തിനുമായി സമയം നീക്കിവയ്ക്കുമെന്നാണ് രഘുറാം രാജന്‍ പറഞ്ഞിരുന്നത്. രാജന്റെ കാലാവധി സെപ്തംബറില്‍ പൂര്‍ത്തിയാകും

Top