ചിയാന്‍ വിക്രം പൊലീസ് വേഷത്തിലെത്തുന്ന സാമി 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

രിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന സാമി 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിയാന്‍ വിക്രത്തിന്റെ കരിയറിലെ ഏറെ പ്രധാനപ്പെട്ടൊരു ചിത്രമായിരുന്നു സാമി. ആദ്യ ഭാഗത്തിലെ നായികയായ തൃഷ രണ്ടാം ഭാഗത്തിലുണ്ടാകില്ല.

കീര്‍ത്തി സുരേഷാണ് നായിക. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ആദ്യ ഭാഗത്തിലുണ്ടായിരുന്നതിനു സമാനമായ സെറ്റും പുനഃസൃഷ്ടിച്ചത് നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തിരുനെല്‍വേലിയിലെ തെരുവുകളായിരുന്നു സാമിക്കായി പ്രധാനമായും സെറ്റിട്ടത്.

swami-1

2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സാമി. ബോബി സിന്‍ഹയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിക്രവും ബോബി സിന്‍ഹയും തമ്മിലുള്ള രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
swami-3

പ്രഭു, ഡല്‍ഹി ഗണേഷ്, ജോണ്‍ വിജയ് എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് കനല്‍ കണ്ണനാണ്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.

Top