ചിയാന്‍ വിക്രമിന്റെ അറുപത്തിരണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്‌ചേഴ്‌സ്. ചിയാന്‍ 62 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം എസ്.യു.അരുണ്‍ കുമാറാണ്.
ട്രൈലെര്‍ പോലെ തന്നെ തോന്നിക്കുന്ന അനൗണ്‍സ്മെന്റ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ദിവസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ് ചിയാന്‍ 62 പ്രഖ്യാപന വീഡിയോ.
എച്ച്ആര്‍ പിക്ചേഴ്സിന് വേണ്ടി റിയ ഷിബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശാണ് സംഗീത സംവിധാനം. ചിത്രം 2024 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ‘ചിയാന്‍ 62’ തീവ്രവും ആകര്‍ഷകവുമായ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും.
ധ്രുവനച്ചത്തിരം, തങ്കലാന്‍ എന്നിവയാണ് വിക്രമിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍. സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങള്‍ അടങ്ങുന്ന ‘ചിയാന്‍ 62’ ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയില്‍ അതീവ ത്രില്ലിലാണ്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.