‘ചിച്ചോരി’ പോസ്റ്ററില്‍ സുശാന്ത് സിങും ശ്രദ്ധ കപൂറും

സുശാന്ത് സിങ് രജ്പുതും ശ്രദ്ധ കപൂറും ഒന്നിച്ചെത്തുന്ന ചിത്രം ചിച്ചോരിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് കാലഘട്ടത്തിലുള്ളവരുടെ കഥയാണ് ചിത്രം പറയുന്നത്.

പ്രതീക് ബബ്ബറും ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുണ്ട്. സജിദ് നദിയാദ്വാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ആഗസ്റ്റില്‍ ചിത്രം തിയേറ്ററുകളിലെത്തും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top