ഛത്തീസ്ഗഡില്‍ ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; കൊല്ലാനും ശ്രമം

റായ്പൂര്‍ : രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗം. ഛത്തീസ്ഗഡില്‍ ഇരുപതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചു. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ആണ് സംഭവം നടന്നത്.

സംഭവത്തില്‍ തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നീ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും 19 നും 20നുമിടയിലാണ് പ്രായം.

അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല് പേരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് യുവതി സംഭവം പുറത്തു പറഞ്ഞത്.

Top