ഛത്തീസ്‌ഗഡിൽ 13 നക്‌സലുകൾ കീഴടങ്ങി

റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ ബസ്‌തർ മേderedഖലയിലെ രണ്ട് ജില്ലകളിൽ വെള്ളിയാഴ്‌ച നക്‌സലുകൾ കീഴടങ്ങി. ദമ്പതികൾ ഉൾപ്പെടെ 13 എട്ട് പേർ സുക്‌മ ജില്ലയിലും അഞ്ചു പേർ ദന്തേവാഡയിലുമാണ് കീഴടങ്ങിയത്. ജാൻ പിത്തൂരിയുടെ അവസാന ആഴ്‌ചയിലാണ് കീഴടങ്ങല്‍. കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായാണ് ജനുവരി അഞ്ചു മുതൽ ജൂൺ 11 വരെയാണ് ജാൻ പിത്തൂരി ആചരിക്കുന്നത്.

കീഴടങ്ങിയ എട്ട് പേരിൽ വഞ്ചം ഭീമ, ബി വിഭാഗത്തിലെ നക്‌സൽസ് പ്ലാറ്റൂൺ നമ്പർ 4ലെ അംഗമാണ്. ഇയാളെ കണ്ടെത്തി നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാവോയിസ്‌റ്റുകളുടെ സാംസ്‌കാരിക സംഘടനയായ ചേത്‌ന നാട്യ മണ്ഡലിയിൽ (സിഎൻഎം) അംഗമായ അദ്ദേഹത്തിന്‍റെ ഭാര്യ മാധവി കലാവതിയും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

Top