ഛത്തീസ്ഗഢില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

soldiers

റായ്പൂര്‍: നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു.

ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്.

സുരക്ഷാ സേനയ്ക്കുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ചയും ഛത്തീസ്ഗഢില്‍ സുരക്ഷസേനയ്ക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു.

Top