ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു

maoist

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ദന്തേവാടയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രണ്ടു ജവാന്‍മാരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ബസിലായിരുന്നു സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ട മൂന്നു പേര്‍ ഗ്രാമവാസികളാണ്.

കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു പേരായിരുന്നു കൊല്ലപ്പെട്ടത്. രണ്ട് സൈനികരും ദൂരദര്‍ശന്‍ ക്യാമറാമാനുമായിരുന്നു കൊല്ലപ്പെട്ടത്. ദന്തേവാടയില്‍ തന്നെയായിരുന്നു ആക്രമണം ഉണ്ടായത്.

ദൂരദര്‍ശന്‍ സംഘത്തിന് നേര്‍ക്കായിരുന്നു മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു വാര്‍ത്താസംഘം.

Top