ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ലച്ചു മന്‍ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട് പറഞ്ഞു. ഇവരില്‍നിന്ന് രണ്ട് ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

Top