Chhattisgarh man hacks elder brother to death for singing while he slept

ചത്തീസ്ഗഢ് : പുലര്‍ച്ചെ പാട്ടുപാടി ഉറക്കം നഷ്ടപ്പെടുത്തിയതിന് യുവാവ് തന്റെ മൂത്ത സഹോദരനെ കോടാലി കൊണ്ടു കൊലപ്പെടുത്തി.

ചത്തീസ്ഗഢിലെ ബലോഡ് ജില്ലയില്‍ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്.

പ്രതി സുരേഷ് കുമാര്‍ സഹോദരന്‍ ചിന്തുറാമിനെ ഒരു ഇലക്ട്രിക് പോളിനോട് ചേര്‍ത്തുവച്ച് കോടാലി ഉപയോഗിച്ച് കൈയും തലയും വെട്ടി കൊലപ്പെടുത്തിയ ശേഷം മന്‍ഗൗവ പൊലീസ് സ്റ്റേഷനില്‍ ആയുധവുമായി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

വ്യത്യസ്ത സ്വഭാവക്കാരായ സഹോദരന്മാര്‍ ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത് .ചിന്തുറാം പുലര്‍ച്ചെ പാട്ടു പാടാന്‍ ആരംഭിച്ചതില്‍ രോഷാകുലനായ സുരേഷ് കുമാര്‍ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബലോഡ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജെ ആര്‍ ഠാക്കൂര്‍ പറഞ്ഞു.

പ്രതി കുമാര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top