Chhattisgarh, jawan, civilian injured in bomb blast

റായ്പൂര്‍: ഛത്തീസ്ഗഡിലെ കലാപ പ്രദേശമായ കാന്‍കര്‍ ജില്ലയില്‍ നക്‌സലുകള്‍ കുഴിച്ചിട്ട കുഴിബോംബ് പൊട്ടിത്തറിച്ച് ഒരു പൊലീസ് ജവാനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതു മണിക്കായിരുന്നു സംഭവം. റോഗഡ് പൊലീസ് സ്‌റ്റേഷണ പരിധിയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ മോളിമോര്‍ ഗ്രാമത്തിലാണ് അപകടം നടന്നതെന്ന് കാന്‍കര്‍ എസ്.പി ജിതേന്ദ്രസിംഗ് മീണ പറഞ്ഞു.

നക്‌സലുകള്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചുവെന്നും മരങ്ങള്‍ മരിച്ചിട്ട് റോഗഡ് മോളിമോര്‍ പാതയില്‍ തടസം സൃഷ്ടിച്ചുവെന്നും അറിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ സേനയുടെയും ബി.എസ് എഫിന്റെയും സംഘം സ്ഥലത്തെത്തിയത്. മരങ്ങളിലും നക്‌സലുകള്‍ ബാനറുകള്‍ സ്ഥാപിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാനറുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിനടിയില്‍ കരുതിയിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ പ്രീതം സിംഗിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ അന്ധാഗഡ് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ പൊലീസ് ജവാനെ റായ്പൂരിലേക്ക് കൊണ്ടുപോയി. പ്രദേശത്തേക്ക് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കലാപകാരികളെ പിടികൂടാനായി തിരച്ചിലുകള്‍ ശക്തമാക്കിയിട്ടുണ്ട്.

Top