ഛത്തീസ്ഗഡിലെ അന്തിമ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു ; കോണ്‍ഗ്രസിന് 68 സീറ്റ്

റായ്പുര്‍: ഛത്തീസ്ഗഡിലെ അന്തിമ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയില്‍ 68 സീറ്റകള്‍ നേടി കോണ്‍ഗ്രസ് ഭരണം പിടിച്ചു. ഭരണകക്ഷിയായിരുന്നു ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിന്റെ വിജയം. ബിജെപി 49 സീറ്റില്‍നിന്ന് 15 ലേക്കു താണു.

ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ച ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വന്‍ വിജയം നേടിയപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും കേവല ഭൂരിപക്ഷത്തിനടുത്തെത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെലങ്കാനയില്‍ അധികാരം നിലനിര്‍ത്തിയ കെ. ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതിയും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടും കോണ്‍ഗ്രസിനെ നിലംപരിശാക്കി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു.

Top