ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Indian-National-Congress-Flag-1.jpg.image.784.410

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു.

പിസിസി അധ്യക്ഷന്റെ വസതിയ്ക്കു മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടല്‍ നടത്തി. മധ്യപ്രദേശിലും ഭിന്നതയുണ്ട്. ഭോപ്പാലില്‍ ജ്യോതിരാതിത്യ സിന്ധ്യ അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, തുടര്‍ച്ചയായ രണ്ടാം തവണയും തെലങ്കാന മുഖ്യമന്ത്രിയായി കെ.ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കാലാവധി തീരാന്‍ മാസങ്ങള്‍ അവസാനിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ വിജയമായിരുന്നു ടിആര്‍എസിന് ലഭിച്ചത്. 119 അംഗ നിയമസഭയില്‍ 88 സീറ്റുകള്‍ റാവുവിന്റെ പാര്‍ട്ടി നേടിയെടുത്തു.

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പില്‍ 63 സീറ്റുകളോടെ അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ അതിലും വലിയ വിജയമാണ് നേടിയെടുത്തത്.

Top