ഛത്തീസ്ഗഢ് ഏറ്റുമുട്ടല്‍; അമിത് ഷാ പ്രചാരണ പരിപാടികള്‍ വെട്ടിക്കുറയ്ക്കും

ഛത്തീസ്ഗഢ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികള്‍ വെട്ടിക്കുറച്ച് ഡല്‍ഹിക്ക് മടങ്ങും.

ഛത്തീസ്ഗഢിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷാ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗിന് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനോടും അദ്ദേഹം സംസാരിച്ചു.

അതേസമയം, ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി. മുപ്പത്തിയൊന്നോളം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

 

Top