ഛത്തീസ്ഗഢില്‍ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഏഴു പേര്‍ക്ക് പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ കുറുദിനു സമീപം ദേശീയ പാതയില്‍ ബസ് മറിഞ്ഞ് അപകടം. 24 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാര്‍ത്ത ഏജന്‍സി ആയ എഎന്‍ഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.


അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപ്രത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top