ഛത്രപതി ശിവാജി പുരസ്‌കാരം; ‘ശിവ സമ്മാന്‍’ നരേന്ദ്ര മോദിക്ക്

ത്രപതി ശിവാജി പുരസ്‌കാരം ‘ശിവ സമ്മാന്‍’അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഛത്രപതി ശിവാജിയുടെ പേരില്‍ രാജകുടുംബം നല്‍കുന്ന പുരസ്‌കാരമാണ് ശിവ സമ്മാന്‍. ഛത്രപതി ഉദയന്‍ രാജെ ഭോസാലെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഛത്രപതി ശിവജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രാജകുടുംബം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഫെബ്രുവരി 19ന് സത്താറയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രധാനമന്ത്രിക്ക് നല്‍കും.

സൈനിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ അധികാരികളും പൊലീസും ചേര്‍ന്ന് പരിപാടി നടക്കുന്ന ഗ്രൗണ്ട് പരിശോധിച്ചു. ഛത്രപതി ശിവാജിയെ ആരാധിക്കുന്നവര്‍ക്ക് ഇത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പുരസ്‌കാകം ലഭിച്ചതില്‍ പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Top