chevrolet cruze recall general motor india

ഡല്‍ഹി: ഷെവര്‍ലെ ബ്രാന്‍ഡില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായ സെഡാന്‍ ക്രൂസ് മോഡലുകളെ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്ന്‌
തിരിച്ചുവിളിക്കുന്നു. 2009 മുതല്‍ 2011 വരെയുള്ള കാലയളവില്‍ കമ്പനി പുറത്തിറക്കിയ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

ഇക്കാലയളവില്‍ നിരത്തിലെത്തിച്ച വാഹനങ്ങളിലെ സ്റ്റാര്‍ട്ടിങ് പ്രശ്‌നങ്ങളും, വേഗത കുറയുമ്പോള്‍ വാഹനം ഓഫായി പോകുന്നുവെന്നുമുള്ള തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്പനിയുടെ നടപടി.

ഷെവര്‍ലെ കാറുകളില്‍ ഉപഭോഗ്താക്കള്‍ക്ക് യാതൊരും ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് കമ്പനിയുടെ ഇപ്പോഴത്തെ നടപടിയെന്ന് ഷെവല്‍ലെ ഇന്ത്യ വൈസ് പ്രസിഡന്റ് മാര്‍ക്കസ് സ്റ്റീന്‍ബര്‍ഗ് പറഞ്ഞു.

തകരാര്‍ കാണുന്ന വാഹനങ്ങള്‍ അടുത്തുള്ള ഷെവര്‍ലെ സര്‍വീസ് സെന്ററില്‍ എത്തിച്ചാല്‍ ഒരു മണിക്കൂര്‍ സമയത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും റിപെയര്‍ ആവശ്യമുള്ള വാഹനങ്ങള്‍ രാജ്യത്തെവിടെയും സൗജന്യ നിരക്കില്‍ മാറ്റി നല്‍കുമെന്നും ഷെവര്‍ലെ മോട്ടോഴ്‌സ് ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top