chevrolet beat essentia india launch

നറല്‍ മോട്ടോഴേസിന്റെ ഷവര്‍ലെ ബീറ്റ് എസന്‍ഷ്യ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും.

നാലുമീറ്ററില്‍ താഴെ നീളമുള്ള ഈ കോംപാക്റ്റ് സെഡാന്‍ മാര്‍ച്ചോടുകൂടി എത്തും.

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ബീറ്റ് എസന്‍ഷ്യ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് മാര്‍ച്ചില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് എസന്‍ഷ്യ വില്‍പ്പനയ്‌ക്കെത്തുന്നത്.

77ബിഎച്ച്പിയും 107എന്‍എം ടോര്‍ക്കുമുള്ള 1.2ലിറ്റര്‍ എസ്‌ടെക് പെട്രോള്‍ എന്‍ജിന്‍, 56ബിഎച്ച്പിയും 142എന്‍എം ടോര്‍ക്കുമുള്ള 1.0ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയായിരിക്കും എസന്‍ഷ്യ കോംപാക്ട് സെഡാന്റെ കരുത്ത്.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, റിയര്‍വ്യൂ ക്യാമറ എന്നിവയ്‌ക്കൊപ്പം സുരക്ഷയ്ക്കായി എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നീ സവിശേഷതകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top