പ്രണയവുമായി സണ്ണി വെയ്‌നും റിദ്ധിയും; ‘ചെത്തി മന്ദാരം തുളസി’യിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ആര്‍എസ് വിമല്‍ നിര്‍മ്മിക്കുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യിലെ പ്രണയഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നായിക റിദ്ധി കുമാറുമാണ്. ജയ് ജനാര്‍ദ്ദനന്‍, രാഹുല്‍ ആര്‍, പി ജിംഷാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റഫീക്ക് അഹമ്മദാണ് പാട്ടിന്റെ വരികള്‍ എഴുതിയത്. ഈണം നല്‍കുന്നത് ഗോവിന്ദ് വസന്തയാണ്. ആലാപനം വിപിന്‍ ലാലാണ്. തിരക്കഥ പി ജിംഷാറിന്റേതാണ്.
ഛായാഗ്രഹണം നല്‍കിയത് വിഷ്ണു പണിക്കരാണ്.

Top