മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ്

ലക്‌നോ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചൗഹാന്‍ സ്രവ പരിശോധനയ്ക്കു വിധേയനായത്. ശനിയാഴ്ച രാത്രിയോടെയാണ് ഫലം വന്നത്. ലക്നോവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

മുന്‍ ക്രിക്കറ്റ് താരങ്ങളായ ആകാശ് ചോപ്രയും ആര്‍.പി സിംഗിന്റെയും ട്വീറ്റിലൂടെയാണ് ചേതന്‍ ചൗഹാന് കോവിഡ് ബാധിച്ച കാര്യം പുറത്തുവിട്ടത്. ചൗഹാന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ചോപ്രയുടേയും ആര്‍പിയുടേയും ട്വീറ്റ്. ചൗഹാന്റെ കുടുംബാംഗങ്ങളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ഗൃഹനിരീക്ഷണത്തിലാണ്.

Top