ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ല: പൂജാര

ഹാമില്‍ട്ടണ്‍: വിദേശത്ത് മികച്ച രീതിയില്‍ കളിക്കാനും പരമ്പര നേടാനും ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതിലും മനോഹരമായി മറ്റൊന്നുമില്ലെന്നും താരം പ്രതികരിച്ചു.

കളിക്കാന്‍ ഏറ്റവും ദുര്‍ഘടമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ലോകചാമ്പ്യന്‍മാരാകുന്നതിനേക്കാള്‍ വലുതായി ഒന്നുമില്ല. ഹോം മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. എന്നാല്‍ എവേ മത്സരങ്ങള്‍ വെല്ലുവിളിയാണ്. വിദേശത്ത് മികച്ച രീതിയില്‍ കളിക്കാനും പരമ്പര നേടാനും ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ കഴിയുന്നുണ്ടെന്നും പൂജാര പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനായി ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ഐ.സി.സിയെ താരം അഭിനന്ദിക്കുകയും ചെയ്തു.

Top