കോവിഡ്; ചേതന്‍ സക്കരിയയുടെ പിതാവ് അന്തരിച്ചു

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കരിയയുടെ പിതാവ് കഞ്ജിഭായ് സക്കരിയ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഐപിഎല്ലില്‍ ഈ സീസണിന്റെ കണ്ടെത്തലായ ചേതന്‍ കഴിഞ്ഞ ദിവസം ഐപിഎല്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് വ്യക്തമാക്കിയിരുന്നു.

” ഐപിഎലില്‍ നിന്ന് ലഭിച്ച ശമ്പളം ഉടന്‍ തന്നെ താന്‍ വീട്ടിലേക്ക് നല്‍കിയെന്ന് ചേതന്‍ പറഞ്ഞിരുന്നു. ഈ സമയത്ത് അവരെ പണം കൊണ്ട് സഹായിക്കാനായി. എന്റെ അമ്മയ്ക്ക് ഒരു കോടിയില്‍ എത്ര പൂജ്യമുണ്ടെന്ന് പോലും അറിയില്ല. ഐപിഎല്‍ നിര്‍ത്തിവെക്കണമെന്നാണ് പലരും പറയുന്നത്. എന്നാല്‍, എനിക്ക് ഐപിഎല്‍ ആണ് എല്ലാം. അതില്ലെങ്കില്‍ എന്റെ ജീവിതം ബുദ്ധിമുട്ടിലാവും. സ്വന്തമായി വീട് വെക്കുക, കുടുംബത്തെ സഹായിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അതിന് ഐപിഎല്‍ നടക്കണം” ചേതന്‍ പറഞ്ഞു.

 

Top