ഐക്കണിക്ക് ഇരുചക്രവാഹനം ചേതക്ക് ജനവരി 14-ന് നിരത്തുകളില്‍

ക്കണിക്ക് ഇരുചക്രവാഹനം ചേതക്ക് ജനവരി 14-ന് നിരത്തുകളിലെത്തും. പുണെയിലെ വിപണിയിലാണ് ആദ്യം ചേതക്ക് എത്തുന്നത്. 1.20 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ വില.

രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളില്‍ ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറക്കുന്നതായിരിക്കും. വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഇലക്ട്രിക് ചേതക്കിന്റെ രൂപകല്‍പന റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ്. ചേതക്കിനെ വേറിട്ടതാക്കുന്നത് വാഹനത്തില്‍ നല്‍കിയ എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയവയാണ്.

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാനും സാധിക്കുന്നതാണ്.

Top