റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ലോസ് ആഞ്ചലസ്: അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ലോസ് ആഞ്ചലസ് കൗണ്ടിയിലെ സ്വകാര്യ വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top