ചെസ് ഒളിമ്പ്യാഡ്; നാലാംറൗണ്ട് മത്സരങ്ങള്‍ ഇന്നു നടക്കും

മഹാബലിപുരം: തമിഴ് നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ നാലാംറൗണ്ട് മത്സരങ്ങൾ ഇന്നു നടക്കും. വൈകിട്ട് മൂന്നു മുതലാണ് മത്സരങ്ങൾ. ഇന്ത്യയുടെ ആറു ടീമുകളും ഇന്നിറങ്ങും. ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നിവരാണ് എതിരാളികൾ.

വനിതാ ടീം ഹംഗറി, എസ്റ്റോണിയ, ജോർജിയ ടീമുകളുമായി ഏറ്റുമുട്ടും. ഈ ഒളിമ്പ്യാഡിലെ ആദ്യ തോൽവി ഇന്ത്യയ്ക്ക് ഇന്നലെയുണ്ടായി. വനിതാ വിഭാഗം സി ടീമിലെ സാഹിതി വർഷിണിയാണ് ആസ്ട്രിയയോട് തോറ്റത്. ആറു ടീമുകളിലായി 16 പേർ വിജയിച്ചപ്പോൾ, ഒൻപതു പേർ സമനില വഴങ്ങി. ഓപ്പൺ വിഭാഗത്തിലെ ബി ടീം ഇന്നലെയും സമ്പൂർണ ജയം സ്വന്തമാക്കി.

Top