ഇടുക്കി അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുവാന്‍ നീക്കം

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുവാനുള്ള നീക്കത്തില്‍ അധികൃതര്‍.

ജലനിരപ്പ് 2397 അടി ആയാല്‍ വെള്ളം തുറന്നു വിടുന്നത് കുറയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കുവാനാണ് നീക്കമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷം വ്യക്തമാക്കി.

അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടര്‍ അടയ്‌ക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതി സസൂക്ഷമം വിലയിരുത്തുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നത്. അന്നു മുതല്‍ സെക്കന്‍ഡില്‍ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

Top