ജലനിരപ്പ് താഴ്ന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ അടച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നിനാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമായിരുന്നു പുറത്തേക്ക് ഒഴുക്കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലാണ് ചെറുതോണിയുടെ ഒരു ഷട്ടര്‍ തുറക്കുവാന്‍ തീരുമാനിച്ചത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടര്‍ അടയ്ക്കുകയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഈ വര്‍ഷം ആഗസ്റ്റ് ഒന്‍പതിന് തുറന്ന ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ സെപ്റ്റംബര്‍ ഏഴിനായിരുന്നു അടച്ചത്.

Top