ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം

stone pelting

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നാമജപയജ്ഞമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എന്‍എസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്നത്.

Top