നഴ്‌സുമാരുടെ സമരം: നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി രാമകൃഷ്ണന്‍

തിരുവനന്തപുരം: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മിനിമം വേതനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്‌സുമാരാണ് ആശുപത്രിയില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. ആരുമായും വെല്ലുവിളിക്കോ ഏറ്റുമുട്ടലിനോ സര്‍ക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

nurse

മിനിമം വേതനം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കെവിഎം ആശുപത്രിയില്‍ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനു പുറമേ ആശുപത്രിയില്‍ 12 മണിക്കൂര്‍ നഴ്‌സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Top