വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചു

ചേര്‍ത്തല: വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചതായി പരാതി. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ഉണ്ണിയേഴത്ത് ഗിരീഷിന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. ബാഗിലായിരുന്നു ആഭരണം സൂക്ഷിച്ചിരുന്നത്.

പതിമൂന്നിനാണ് ആഭരണം മോഷണം പോയതായി മനസിലാകുന്നത്. ഉടന്‍ തന്നെ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ ഭാര്യയുടേതായിരുന്നു.

അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ആഭരണം. പണയം വെക്കുന്നതിനായി പുറത്തെടുത്ത ആഭരണമാണ് മോഷ്ടിച്ചത്.

Top