Cheriyan Philip – mla

തിരുവനന്തപുരം: ഒരിക്കലെങ്കിലും എം.എല്‍.എ ആവാനുള്ള മോഹം താന്‍ ഉപേക്ഷിച്ചെന്ന് ഇടത് സഹയാത്രികനും രാഷ്ട്രീയ ചിന്തകനുമായ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ‘മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് വര്‍ഷങ്ങള്‍ക്ക് മുന്പ് ഇ.എം.എസ് തന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായെന്നും ചെറിയാന്‍ ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അഞ്ചാമത് തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആവാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ്, ‘മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി.

ജീവിതത്തിന്റെ മുഖ്യഭാഗവും എം.എല്‍.എ ഹോസ്റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാവാം എം.എല്‍.എ ആവാനുള്ള യോഗം ഇല്ലാതെ പോയത്. കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും അദ്ദേഹം പറഞ്ഞു.

Top