രണ്ട് പതിറ്റാണ്ടിനു ശേഷം ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിലേക്ക് ! പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നു എന്ന് റിപ്പോര്‍ട്ട്. നാളെ കോണ്‍ഗ്രസില്‍ ചേരും. 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

നേരത്തെ, ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.

ഇനി ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പും രംഗത്തെത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പേരില്‍ ജനുവരി ഒന്നിന് യുട്യൂബ് ചാനല്‍ തുടങ്ങുമെന്ന് അറിയിച്ചുകൊണ്ട് നേരത്തെ ഫേസ്ബുക്കില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു.

Top