ഫയർഫോഴ്സ് സംഘം ചെറാട് എത്തി; അനുമതി ലഭിച്ചാൽ മല കയറും

പാലക്കാട്:  ചെറാട്  മലയില്‍ വീണ്ടും ആള് കയറിയ സംഭവത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നു. ഫയര്‍ ഫോഴ്‌സ് സംഘം ചെറാട് എത്തിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ മല കയറുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് ആണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇത്ര നേരവും തെളിഞ്ഞിരുന്ന ഫ്‌ളാഷ് ലൈറ്റ് ഇപ്പോള്‍ കാണുന്നില്ല. ഇത് താഴേക്കിറങ്ങി വരുന്നതായി കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു.

സംഭവത്തില്‍ നാളെ മന്ത്രി തല യോഗം നടക്കും. നാളെ രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും. അല്പം മുന്‍പാണ് ചെറാട് മലയില്‍ ആള് കയറിയതായി സൂചന ലഭിച്ചത്. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ നടത്തുകയാണ്. മലയില്‍ എത്ര പേരുണ്ടെന്ന് അറിയില്ല.

 

Top