ചെക്ക് കേസ് ; സിനിമാ താരം റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: ചെക്ക് കേസില്‍ സിനിമ സീരിയല്‍ നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. 11 ലക്ഷം രൂപയുടെ ചെക്ക് കേസില്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്.

കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. 2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങിയെന്നാണ് പരാതി.

Top