‘ചെന്താമര പൂവിന്‍’, ചാവേറിലെ തെയ്യം പാട്ട് റിലീസായി

ടിനു പാപ്പച്ചന്‍ – കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’. ചിത്രത്തില്‍ ഏവരുടേയും ഹൃദയം കവര്‍ന്ന ഗാനമാണ് ചെന്താമര പൂവിന്‍.എന്ന് തുടങ്ങുന്ന തെയ്യം പാട്ട്. തെയ്യത്തിന്റെ അത്ഭുതം ജനിപ്പിക്കുന്ന ദൃശ്യങ്ങളുമായി എത്തിയിരിക്കുകയാണ് ഈ ഗാനം.

കേള്‍ക്കുന്നവരിലും കാണുന്നവരിലും വിസ്മയം ജനിപ്പിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടില്‍ തെയ്യത്തിന്റെ വേഷത്തില്‍ കാണിക്കുന്നത് ആന്റണി വര്‍ഗ്ഗീസിനെ തന്നെയോ എന്നാണ് പാട്ടിറങ്ങിയ ശേഷം സോഷ്യല്‍മീഡിയയിലുള്‍പ്പെടെ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. ഹരീഷ് മോഹനന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ സംഗീതം നല്‍കിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വര്‍മ്മയും ചേര്‍ന്നാണ് തോറ്റം പാട്ട് മാതൃകയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറിങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യൂട്യൂബില്‍ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷപകര്‍ച്ചയിലാണ് ചാവേറിലെത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

Top