കേരള ബിജെപിയുടെ വികൃതമുഖം നന്നാക്കാന്‍ കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം പോര

തിരുവനന്തപുരം: വികൃതമായ കേരളത്തിലെ ബിജെപിയുടെ മുഖം നന്നാക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രമന്ത്രിയാക്കിയതിലൂടെ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് പോലും അതില്‍ സന്തോഷമില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മാത്രമല്ല, കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തിലൂടെ കേരളത്തിന് പ്രത്യേകിച്ചൊരു ഗുണമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Top