ആര്‍സി ബ്രിഗേഡ് വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് ചെന്നിത്തലയുടെ ഓഫീസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആര്‍ സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്‌ക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്നാണ് വിശദീകരണം.

ഡിസിസി പട്ടിക ഇറങ്ങിയാല്‍ എ ഗ്രൂപ്പിനെയും ചേര്‍ത്ത് ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ചെന്നിത്തല അനുകൂലികളുടെ വാട്‌സ്ആപ് ചാറ്റ് പുറത്തുവന്നിരുന്നു. ചെന്നിത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് എന്ന പേരിലുള്ള വാട്‌സ്ആപ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തായത്. വിഡി സതീശനും കെസി വേണുഗോപാലും ചേര്‍ന്നുള്ള കളിക്കെതിരെ നില്‍ക്കണമെന്നും പട്ടിക ഇറങ്ങിയാല്‍ പുതിയ ഗൂപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കണമെന്നുമാണ് ആഹ്വാനം.

 

 

Top