ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോദിയ്ക്ക് ചെന്നിത്തലയുടെ കത്ത്‌

തിരുവനന്തപുരം: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത് സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിട്ടുണ്ട്.

നേരത്തെ, ഉള്‍ക്കടലില്‍ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ചിരുന്നു.

നേരത്തെ, ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

പരുക്കേറ്റവര്‍ക്ക് 20,000 രൂപയും, ബോട്ടും, ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹിച്ച ധനസഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 400 പേരെ രക്ഷപ്പെടുത്തിയെന്നും, 138 പേര്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top