തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ചെന്നിത്തല

ചെന്നൈ; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ചെന്നിത്തലയ്ക്ക് പുതിയ ചുമതല നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല ചെന്നിത്തലയ്ക്കായിരിക്കും. ചെന്നിത്തല മുന്‍പും വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഫെബ്രുവരി 19നാണ് തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

21 കോര്‍പറേഷന്‍, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 22ന് ഫലം പ്രഖ്യാപിക്കും.

Top