Chennithala strike against gang violence

chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ മാഫിയാ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നു.

സ്വന്തം മണ്ഡലമായ ഹരിപ്പാടാണ് ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സത്യാഗ്രഹം.

ഹരിപ്പാട് കായംകുളം ഭാഗത്തും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് ഗുണ്ടാ മാഫിയാ സംഘങ്ങള്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഹരിപ്പാട് സത്യാഗ്രഹമിരിക്കുന്നത്. പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ സത്യാഗ്രഹ പരിപാടി ഉത്ഘാടനം ചെയ്യും. വിവിധ മത സാമുദായിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

Top