Chennithala statement

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും ബിജെപി മൂന്നാം സ്ഥാനത്താണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും അഭിപ്രായമല്ല തനിക്കെന്നും ചെന്നിത്തല പറഞ്ഞു

കുട്ടനാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കേരളത്തില്‍ പ്രധാനമത്സരമെന്നും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചത്.

എന്നാല്‍ അരുവിക്കര മോഡല്‍ പ്രസംഗത്തിനെതിരെ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രസ്താവനയില്‍ ഉമ്മന്‍ ചാണ്ടി മലക്കംമറിഞ്ഞിരുന്നു. തന്റെ കുട്ടനാട് പ്രസംഗം തെറ്റായി വ്യാഖാനിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

Top